വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് യുവ വനിത നേതാവ് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നടത്തണമെന്ന് പറഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍. മാതൃഭൂമി വാരാന്തപതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് മുതിര്‍ന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് വിവാദ തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.
ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയത് ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശനത്തിന് പിന്നാലെയാണെന്നാണ് ലേഖനത്തില്‍ വിശദീകരണം. യുവ വനിതാ നേതാവാണ് പരാമര്‍ശം നടത്തിയതെന്നാണ് പറയുന്നത് . ഈ പരാമര്‍ശത്തിന് പിന്നാലെ വിഎസ് സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങി പോവുകയായിരുന്നു. അതേസമയം, ലേഖനത്തിലെ വിവാദ വെളിപ്പെടുത്തലിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സുരേഷ് കുറുപ്പ് തയ്യാറായിട്ടുമില്ല.
2015ലെ ആലപ്പുഴയിലെ സമ്മേളനത്തിനിടെയാണ് സംഭവം നടക്കുന്നത്. കൊച്ചുമക്കളുടെ പ്രായയമുള്ളവര്‍ സമ്മേളനങ്ങളില്‍ നിലവിട്ട ആക്ഷേപങ്ങളുന്നയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് കെ സുരേഷ് കുറുപ്പ് വിവാദ പരാമര്‍ശത്തിലേക്ക് കടക്കുന്നത് തന്നെ. വിഎസിനൊടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടുള്ള ദീര്‍ഘമായ അനുസ്മരണ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്.