‘വെള്ളക്കെട്ടില്‍ തലസ്ഥാന നഗരം നരകമായി, സർക്കാർ പരാജയം’; സ്കൂള്‍ തുറക്കുന്നതിനുമുമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് എം.എം. ഹസന്‍

Jaihind Webdesk
Saturday, May 25, 2024

 

തിരുവനന്തപുരം: തലസ്ഥാനനഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസന്‍. തലസ്ഥാന നഗരം തലസ്ഥാന നരകമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഴക്കാലപൂർവ ശുചീകരണത്തിൽ സർക്കാരും നഗരസഭയും തികഞ്ഞ പരാജയമാണ്. സ്കൂൾ തുറക്കുന്നതിന് മുമ്പ് യുദ്ധകാലടിസ്ഥാനത്തിൽ റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്നും എം.എം. ഹസന്‍ ആവശ്യപ്പെട്ടു.