സമ്മർദത്തിലാക്കാന്‍ ആർക്കും കഴിയില്ല; പ്രതികരിച്ച് ഗവർണർ

Jaihind Webdesk
Monday, August 29, 2022

തിരുവനന്തപുരം: തന്നെ സമ്മർദ്ദത്തിലാക്കാൻ ആർക്കുമാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിപിഎം വിമർശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ ആർക്കും വിമർശിക്കാനാകും. അതേസമയം നിയമസഭയെ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്നും ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ കണ്ണൂർ വിസിക്കെതിരായ പരാതിയിൽ മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രമാവും തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.