എസ്എഫ്‌ഐ കുത്തകയാക്കി വച്ചിരിക്കുന്ന തിരുവനന്തപുരം പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡ്. പരിശോധനയില്‍ 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്‌നാട് സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
ഹോസ്റ്റല്‍ മുറികള്‍ പൊളിച്ചാണ് എക്‌സൈസ് അകത്തുകയറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവ സമയത്ത് ചില സിപിഎം പ്രവര്‍ത്തകര്‍ ഹോസ്റ്റലിന് പുറത്തെത്തിയത് സംശയം വര്‍ധിപ്പിച്ചിരിക്കുകയാണ്. തങ്ങളെ അനാവശ്യമായി സംഭവത്തില്‍ പഴിചാരരുത് എന്ന് എസ്എഫ്‌ഐ പ്രതികരിച്ചു.
കഴിഞ്ഞദിവസം തന്നെ ഹോസ്റ്റല്‍ ഒഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ ഇവിടെ തുടരുകയായിരുന്നു.