
കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക നീട്ടി വച്ചു. കോട്ടുളി ഉള്‍പ്പെടെയുള്ള വിവിധ വാര്‍ഡുകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടിക അന്തിമമാകാത്തത്. എന്നാല്‍ ഇന്നലെ നടന്ന സിപിഎം ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനിടയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി.
കോഴിക്കോട് കോട്ടുളി ഉള്‍പ്പെടെയുള്ള വിവിധ വാര്‍ഡുകളെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ കോര്പ്പറേഷന് സ്ഥാനാര്‍ത്ഥിപ്പട്ടിക അന്തിമമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ പ്രഖ്യാപനം ഉണ്ടെന്ന് അറിയിച്ചെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു. ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചെങ്കിലും ആര്‍ജെഡിക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ സാധിച്ചിട്ടില്ല. 28 ഡിവിഷനുകള്‍ ഉള്ള ജില്ലാ പഞ്ചായത്തിലെ 24 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. സിപിഐയും ആര്‍ജെഡിയും നാല് സീറ്റുകളിലും എന്‍ സി പി കേരള കോണ്‍ഗ്രസ് എം, ജനതാദള്‍ എസ്, ഐഎന്‍എല്‍ കക്ഷികള്‍ ഓരോ സീറ്റിലും മത്സരിക്കും. അതേസമയം സ്ഥാര്ത്തി പട്ടിക സാമുദായിക പ്രാതിനിധ്യം ഉള്‍പ്പെടെ പാലിച്ചില്ലെന്ന് പരാതിയും ഉയരുന്നുണ്ട്.