തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉന്നത വിദ്യാഭ്യാസം തകർക്കുന്ന സമീപനമാണ് സർക്കാരിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ പൊലീസിനെ നിർവീര്യമാക്കുന്നത് മുഖ്യമന്ത്രിയാണെന്നും എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത് സിപിഎം ഏരിയാ സെക്രട്ടറിമാരാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കമ്മീഷണറെ വിരട്ടാനുള്ള അധികാരം സിപിഎം ജില്ലാ സെക്രട്ടറിക്ക് നൽകിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എൽദോസ് കുന്നപ്പിള്ളിൽ വിഷയത്തിൽ പാർട്ടി കൈക്കൊള്ളേണ്ട നടപടി ഉടൻ സ്വീകരിക്കുമെന്നും പരാതിക്കാരിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തില്ലെന്നും വി.ഡി സതീശൻ വ്യക്തമാക്കി.