കോട്ടയം: കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്ന മെന്നാവശ്യപ്പെട്ട് കൊണ്ട് “രാസ ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന “ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് കോട്ടയം സി.എം.എസ് കോളേജിൽ സ്വീകരണം നൽകി. മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തമെന്ന് അദ്ദേഹം പറഞ്ഞു.
.രാസ ലഹരി മാഫിയയെ പിടിച്ചുകെട്ടാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറും ആവശ്യപ്പെട്ടു .
ജില്ലയുടെ ചുമതലയുള്ള കെ.എസ്.യു സംസ്ഥാന ജന: സെക്രട്ടറി ജിതിൻ ഉപ്പുമാക്കൻ അദ്ധ്യക്ഷത വഹിച്ചു.എൻ.എസ്.യു.ഐ ദേശീയ ജന: സെക്രട്ടറി അനുലേഖ ബൂസ,സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എം.ജെ യദുകൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ്, അരുൺ രാജേന്ദ്രൻ, ജില്ലാ പ്രസിഡൻ്റ് കെ.എൻ നൈസാം,സംസ്ഥാന ജന: സെക്രട്ടറി ജിത്തു ജോസ്, കൺവീനർ സെബാസ്റ്റ്യൻ ജോയ്, നെസിയ മുണ്ടപ്പള്ളിൽ ഡിസിസി വൈസ് പ്രസിഡൻ്റ് ചിന്തു കുര്യൻ, ജന:സെക്രട്ടറി ജെ.ജി പാലക്കലോടി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഗൗരി ശങ്കർ, സംസ്ഥാന ജന:സെക്രട്ടറിമാരായ ജോർജ്ജ് പയസ്, സുബിൻ മാത്യു സെക്രട്ടറിമാരായ പി.കെ വൈശാഖ്, രാഹുൽ രാജീവ് ,ജില്ലാ ഭാരവാഹികളായ കെ.കെ കൃഷ്ണകുമാർ, റിച്ചി സാം ലൂക്കോസ്, ജിതിൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.