കെപിസിസിയുടെ ക്യാമ്പ് എക്‌സിക്യൂട്ടീവ് വയനാടില്‍; ജൂലൈ 16,17 തീയതികളില്‍

 

തിരുവനന്തപുരം: ലോക്‌സഭയിലും നിയമസഭയിലേക്കും നടക്കുന്ന ഉപതിരഞ്ഞടുപ്പിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെയും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജൂലൈ 16,17 തീയതികളില്‍ കെപിസിസിയുടെ ക്യാമ്പ് എക്‌സിക്യൂട്ടീവ് വയനാട് വെച്ച് നടത്തുമെന്ന് ജനറല്‍ സെക്രട്ടറി ടി. യു രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ സപ്ത റിസോര്‍ട്ടില്‍ വെച്ച് നടക്കുന്ന ക്യാമ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍ എംപി, കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവരും പങ്കെടുക്കും.

കെപിസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, ഡിസിസി പ്രസിഡന്‍റുമാര്‍, പോഷക സംഘടനകളുടെ അധ്യക്ഷന്‍മാര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുക. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം പ്രവര്‍ത്തന മാര്‍ഗ്ഗരേഖയ്ക്കും യോഗം രൂപം നല്‍കും.

Comments (0)
Add Comment