സ്വര്‍ണ്ണം വാങ്ങാനെത്തി; മൂന്ന് പവൻ കവർന്നു; ജുവല്ലറിയിൽ പട്ടാപകല്‍ മോഷണം

Jaihind Webdesk
Saturday, December 10, 2022

കോട്ടയം : കറുകച്ചാലിൽ ജുവല്ലറിയിൽ മോഷണം. സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് മൂന്ന് പവൻ കവർന്നു. മാലയെടുത്ത് കടയിൽ നിന്നും ഇറങ്ങി ഓടി സ്കൂട്ടറിൽ കടന്നു കളയുകയായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. കറുകച്ചാൽ സുമംഗലി ജുവല്ലറിയിലാണ് മോഷണം നടന്നത്.
ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജൂവല്ലറിയിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.