ചരിത്രമുറങ്ങുന്ന സബര്‍മതി തീരത്ത് എഐസിസി സമ്പൂര്‍ണ സമ്മേളനം തുടരുകയാണ്. അടിമുടി സംഘടനയെ ശക്തിപ്പെടുത്തുന്ന സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടും രാജ്യത്തെ വിഭജിക്കുവാനുള്ള ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെ ദിനങ്ങള്‍ കുറിച്ചുമാണ് എഐസിസി സമ്മേളനം ഗുജറാത്തിലെ അഹമ്മദാബാദില്‍ തുടരുന്നത്. സബര്‍മതി നദീതീരത്തെ ചരിത്രഭൂമിയില്‍ എഐസിസിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ അഭിസംബോധന ചെയ്തു
രാജ്യത്തിന്റെ സ്വത്തുക്കള്‍ തന്റെ ചങ്ങാത്ത മുതലാളിമാര്‍ക്ക് വിറ്റ് മോദി നാടുവിടുന്ന ഒരു ദിവസമുണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ചിറ്റമ്മ നയം തുടരുന്ന മോദി സര്‍ക്കാര്‍ ഗവര്‍ണ്ണര്‍മാരെ ഉപയോഗിച്ച് ഈ സംസ്ഥാനങ്ങളെ വേട്ടയാടുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുകയാണ്. ഇതിനന്ത്യം കുറിക്കാന്‍ ബാലറ്റിലേക്ക് മടങ്ങണം. മണിപ്പൂരിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തിന്റെ യാഥാര്‍ത്ഥ്യം രാജ്യം അറിയാതിരിക്കാനാണ് സര്‍ക്കാര്‍ രാത്രിയില്‍ വിഷയം ചര്‍ച്ചയ്ക്കെടുത്തതെന്നും ഖാര്‍ഗെ പറഞ്ഞു. എഐസിസി സമ്പൂര്‍ണ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗത്തിലായിരുന്നു ഖര്‍ഗെയുടെ വിമര്‍ശനം,..
കോണ്‍ഗ്രസിനെ കെട്ടിപ്പെടുക്കുന്നതില്‍ ഗുജറാത്തിന് നിര്‍ണായക സ്ഥാനമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. കഴിഞ്ഞ 11 വര്‍ഷമായി ഭരണഘടന അട്ടിമറിക്കാനാണ് ബിജെപി നീക്കം. ലോക്‌സഭയില്‍ പ്രതിപക്ഷനേതാവിനെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു. ജനാധിപത്യ രാജ്യത്തെ ലജ്ജാകരമായ നടപടി. ജനാധിപത്യ ഭരണഘടന സംരക്ഷണത്തിനായി ശബ്ദം ഉയര്‍ത്തണം. സമൂഹത്തില്‍ ഭിന്നിപ്പ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം. മണിപ്പൂര്‍ പ്രമേയം അടക്കം പാര്‍ലമെന്റില്‍ കൊണ്ട് വന്നത് അര്‍ധരാത്രി. സര്‍ക്കാര്‍ പലതും മറയ്ക്കാന്‍ ശ്രമിക്കുന്നു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് മോദി സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. ഇതിലൂടെ ഭരണപരാജയം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയാണ്.
രാജ്യത്തിന്റെ സ്വത്ത് മോദി ചങ്ങാതിമാര്‍ക്ക് നല്‍കുന്നു. രാജ്യത്തെ വില്‍ക്കുകയാണ് മോദി. നരേന്ദ്ര മോദി സമ്പന്നരുടെ തോഴനാണ്. അദ്ദേഹം നുണകള്‍ ആവര്‍ത്തിക്കുന്നു. മോദിയുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണ്. വികസിത രാജ്യങ്ങള്‍ പോലും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മടങ്ങിയിട്ടും ഇന്ത്യ അതിന് തയ്യാറാകുന്നില്ല. ഇത് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കാനാണ്. രാജ്യത്ത് സമ്പന്നനും ദരിദ്രനും നമ്മിലെ അന്തരമേറുന്നു. പ്രതിപക്ഷ നേതാവിനെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല .. US പകരച്ചുങ്കം ഏര്‍പ്പെടുത്തിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നു. സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ല. രാജ്യത്ത് സമ്പന്നരും സാധാരണക്കാരും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണ്. കോണ്‍ഗ്രസിന് എല്ലാ ജനവിഭാഗവും ഒരു പോലെയാണ്. ഗാന്ധിയന്‍ ആശയങ്ങളെ സംരക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കും.
മോദി രാജ്യത്തെ വില്‍ക്കാന്‍ ശ്രമിക്കുന്നു. ദേശസുരക്ഷ അടക്കം അപകടത്തിലാണ്. ഒരു ചോദ്യത്തിനും സര്‍ക്കാരിന് മറുപടിയില്ല. തിരഞ്ഞെടുപ്പ് കമ്മീഷനെ അടക്കം സര്‍ക്കാര്‍ നിയന്ത്രിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കുന്നു. ബാലറ്റ് പേപ്പറുകളിലേക്ക് ഇന്ത്യ മടങ്ങണം. EVM കളെ ഉപേക്ഷിക്കണം. വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടക്കുന്നു. BJP വിജയം നേടുന്നത് തെറ്റായ വഴികളിലൂടെ. പ്രതിപക്ഷത്തെ പരാജയപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഒത്തുകളിച്ചു. കള്ളത്തരങ്ങള്‍ ഒരു നാള്‍ പൊളിയും. ഇതിനെതിരെ നമ്മള്‍ പോരാടുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിനു തന്നെ അപമാനമാണ്. ഗുജറാത്തില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ഇക്കാര്യത്തില്‍ മോദിയും ബിജെപിയും നടത്തുന്നത് കപട അവകാശവാദങ്ങള്‍ മാത്രമാണ്. രാജ്യത്തിന് വേണ്ടി നരേന്ദ്ര മോദി ഒന്നും ചെയ്യുന്നില്ല. ദളിത് ഹിന്ദുക്കള്‍ ഇന്ന് വിവേചനം നേരിടുകയാണ്. അഭിമാന സ്തംഭങ്ങളായ എല്ലാം രാജ്യത്ത് കൊണ്ട് വന്നത് കോണ്‍ഗ്രസാണ്. മണിപ്പൂരില്‍ നടക്കുന്നത് ജനം അറിയരുതെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ വഷളായി. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കുകയും കച്ചവടവത്ക്കരിക്കുകയും ആണ് മോദി ബിജെപി സര്‍ക്കാര്‍ ചെയ്യുന്നത്. ജനക്ഷേമ നിയമങ്ങള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസാണ്.
മോദിയെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഭയമാണ്. ദളിത് ജനവിഭാഗം ആക്രമിക്കപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നില്ല. എല്ലാവരും മോദിയുടെ സുഹ്യത്തുക്കള്‍ ജാതി സെന്‍സസ് നടപ്പിലാക്കണം. എല്ലാവര്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കാന്‍ അത് അനിവാര്യം. സര്‍ക്കാര്‍ അത് ആഗ്രഹിക്കുന്നില്ല. പാവപ്പെട്ടവന്റെ സ്വത്തുക്കള്‍ നിലവില്‍ പണക്കാരന്റെ കൈവശമാണ. ്പിന്നാക്ക വിഭാഗങ്ങളെക്കുറിച്ച് സംസാരിക്കുന്ന മോദി ഒന്നും ചെയ്യുന്നില്ല. സെന്‍സസ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മേക്കിംഗ് ഇന്ത്യ പരാജയപ്പെട്ടു. രാജ്യത്തെ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിലാണ് രാഹുല്‍ ഗാന്ധി.
തൊഴിലില്ലായ്മയും പണപ്പെരുപ്പവും രൂക്ഷം. 2014 ന് ശേഷം രാജ്യത്ത് വികസനം ഉണ്ടായി എന്ന മോദിയുടെ വാക്കുകള്‍ പൊള്ളയാണ്. ഗുജറാത്തില്‍ നിലവില്‍ ഉള്ളതെല്ലാം കോണ്‍ഗ്രസ് കാലത്ത് ചെയ്തവയാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും രൂക്ഷമായിരിക്കുന്നു. ദലിതരും ഹിന്ദുക്കളാണ്. വിവേചനത്തിന്റ ആവശ്യമില്ല. എല്ലാവരും മനുഷ്യരാണ്. ക്ഷേത്ര ദര്‍ശനം നടത്തിയതിന് ശുദ്ധീകരണത്തിന്റെ ആവശ്യമില്ല. മോദിയുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണ്. കോണ്‍ഗ്രസ് ദരിദ്രര്‍ക്കൊപ്പമാണ്. എല്ലാവരുടെയും വികസനമാണ് ലക്ഷ്യം. മോദി ബജറ്റില്‍ ജനങ്ങള്‍ക്ക് ഒന്നും നല്‍കിയില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകളെ അവഗണിച്ചു. ജാര്‍ഖണ്ഡിനും ഒന്നും നല്‍കിയില്ല
സംസ്ഥാനങ്ങള്‍ പ്രതിസന്ധിയില്‍. മോദിക്ക് താല്‍പര്യം പണക്കാരെ. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണര്‍മാരെ ആയുധമാക്കുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ക് മുകളില്‍ ഗവര്‍ണര്‍മാര്‍ അടയിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞാണ് സുപ്രീംകോടതി ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങളെ അവഗണിക്കുന്നു. ദലിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയരണം.