മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിനു വലിയ മുന്നേറ്റം. മമ്പാട് എംഇഎസ് കോളേജ്, വണ്ടൂർ അംബേദ്കർ കോളേജ് കെഎസ്‌യു ഒറ്റയ്ക്ക് ഫുൾ പാനൽ വിജയിച്ചു. ജില്ലയിൽ പതിനഞ്ചു ചെയർമാൻ, ഇരുപത്തി നാല് UUC മാർ കെഎസ്‌യു നേടിയെടുത്തു.
ഗവ: കോളേജ് താനൂർ, ഗവ: കോളേജ് തവനൂർ, PTM പെരിന്തൽമണ്ണ, മാർത്തോമാ ചുങ്കത്തറ, SVPK പാലേമാട് കോളേജ്, മഞ്ചേരി HM കോളേജ്,ഹികമിയ കോളേജ് തിരുവാലി, നജാത്ത് കോളേജ്,പ്രിയദർശിനി ആർട്സ് കോളേജ്, MCT ലോ കോളേജ്, പ്രിസ്‌റ്റ്യൻ കോളേജ്,MTM കോളേജ് വെളിയങ്കോട്, പൊന്നാനി MES, അസ്സബാഹ് ആർട്സ് കോളേജ്,മലബാർ കോളേജ് മാണൂർ, IHRD കോളേജ് വട്ടംകുളം , KVM MES വളാഞ്ചേരി, TMG കോളേജ് തിരൂർ, LBS പരപ്പനങ്ങാടി തുടങ്ങിയ എല്ലാ കോളേജുകളിലും കെഎസ്‌യു മുന്നണിയുടെ യൂണിയൻ വിജയിച്ചു.
വയനാട് ജില്ലയിൽ മീനങ്ങാടി ഐഎച്ച്ആർഡി കോളേജിൽ എല്ലാ സീറ്റുകളിലും വിജയിച്ചും പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിഎഡ് സെന്‍റർ, പുൽപ്പള്ളി ജയശ്രീ ആർട്സ് & സയൻസ് എന്നിവിടങ്ങിൽ യൂണിയൻ പിടിച്ചെടുത്ത് കെഎസ്‌യു മികവ് കാട്ടിയപ്പോൾ 10 വർഷത്തിനു ശേഷം പുൽപ്പള്ളി പഴശ്ശിരാജാ കോളേജും 5 വർഷത്തിനു ശേഷം കൽപ്പറ്റ ഗവ: കോളേജും, അൽഫോൺസാ കോളേജിൽ തിളക്കമാർന്ന വിജയം നേടിയും കെഎസ്‌യു-എംഎസ്എഫ് മുന്നണി ബഹുദൂരം മുന്നേറി. യുയുസി ഉൾപ്പടെയുള്ള സീറ്റുകളിൽ വിജയിച്ച് എസ്എംസി കോളേജ്, മുട്ടിൽ ഡബ്ല്യു.എം.ഒ , മീനങ്ങാടി ഇഎംബിസി കോളേജ് എന്നിവിടങ്ങളിലും കെഎസ്‌യു മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
അതേസമയം, തൃശൂർ ജില്ലയിൽ 12 വർഷങ്ങൾക്കു ശേഷം മദർ ആർട്സ് & സയൻസ് കോളേജും, സി.എ.എസ് ചേലക്കരയും വിജയിച്ച് കെഎസ്‌യു മുന്നേറി. ചെയർമാൻ, യുയുസി ഉൾപ്പടെയുള്ള സീറ്റുകളിൽ വിജയിച്ച് തൃശൂർ ഗവ:ലോ കോളേജ്, ചാലക്കുടി പനമ്പള്ളി കോളേജ് എന്നിവിടങ്ങളിൽ കെഎസ്‌യു തിളക്കമാർന്ന മുന്നേറ്റം നടത്തി.