സ്‌കൂളുകള്‍ പൂട്ടിയിട്ട് മതില് കെട്ടുന്നു; കോഴിക്കോട്ടെ സ്‌കൂളുകള്‍ക്ക് നാളെ അവധി

Jaihind Webdesk
Monday, December 31, 2018

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി. വനിതാ മതിലിനെ തുടര്‍ന്നുണ്ടാകുന്ന ഗതാഗത കുരുക്കെന്നുപറഞ്ഞാണ് ഡപ്യൂട്ടി ഡയറക്ടര്‍ അവധി പ്രഖ്യാപിച്ചത്. പകരം ജനുവരി 19 പ്രവൃത്തി ദിനമായിരിക്കും. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി. സര്‍ക്കാര്‍ സ്‌കൂളുകളിലെ പത്തിനു മുകളിലുള്ള ക്ലാസുകള്‍ക്ക് നാളെ പ്രവൃത്തി ദിനമാണ്.