സിൽവർ ലൈനിനെതിരെ പലായന പ്രതിഷേധം : വളർത്തു മൃഗങ്ങളും വീട്ടുസാധനങ്ങളുമായി സമരക്കാർ കളക്ടറേറ്റ് നടയില്‍

Thursday, May 26, 2022

സിൽവർ ലൈനിനെതിരെ പദ്ധതി ബാധിത പ്രദേശങ്ങളിലെ ജനങ്ങൾ കോഴിക്കോട് കളക്ടറേറ്റിലേക്ക് പ്രതീകാത്മക അഭയാർഥി പലായനം നടത്തി. വളർത്തു മൃഗങ്ങളെയും വീട്ടുസാധനങ്ങളുമായാണ് ജനങ്ങൾ പലായന സമരത്തിൽ പങ്കെടുത്തത്. കഥാകൃത്ത് ബെന്യാമിന്‍റെ ആടുജീവിതത്തെ ആസ്പദമാക്കിയുള്ള അഭയാർഥി പലായനം പ്രതീകാത്മകമാക്കിയായിരുന്നു പ്രദേശത്തെ ജനങ്ങൾ മാർച്ച് നടത്തിയത്.

സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കംകുറിച്ചുകൊണ്ട് 100 കണക്കിനാളുകളാണ് പലായന സമരത്തിൽ പങ്കാളികളായത്. കളക്ടറേറ്റ് കവാടത്തിൽ ബാരിക്കേഡ് സ്ഥാപിച്ച് സമരക്കാരെ പോലീസ് തടഞ്ഞു. എഴുത്തുക്കാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്ടെ 30 സമരകേന്ദ്രങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളിലുള്ളവർ മാർച്ചിൽ അണിനിരന്നു. സർക്കാരിന്‍റെ സ്ത്രീ സുരക്ഷയെ പരിഹസിച്ച് സ്ത്രീകൾ ഉൾപ്പെടെ സമരത്തിൽ സജീവമായി.