ഹിമാചല്‍ പ്രദേശില്‍ മന്ത്രിസഭ രൂപീകരിച്ചു; 7 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

Jaihind Webdesk
Sunday, January 8, 2023

ഹിമാചല്‍ പ്രദേശില്‍ മന്ത്രിസഭ രൂപീകരിച്ചു.  7 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു.  മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്‍റെ മകൻ വിക്രമാദിത്യ സിങ്ങും മൂന്ന് തവണ കസുംപ്തി എംഎൽഎയായ അനിരുദ്ധ് സിംഗും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ധനി റാം ഷാൻദിൽ, ചന്ദർ കുമാർ, ഹർഷവർധൻ ചൗഹാൻ, ജഗത് സിംഗ് നേഗി, രോഹിത് താക്കൂർഎന്നിവരാണ് മറ്റ് മന്ത്രിമാർ.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു, ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി എന്നിവരുടെ സാന്നിധ്യത്തിലാണ് ഹിമാചൽ പ്രദേശ് മന്ത്രിസഭാ സത്യപ്രതിജ്ഞ ഷിംലയിൽ നടന്നത്.

ഡിസംബർ 11 ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവും ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രിയും മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.