കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന നിയമഭേദഗതിയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. പോക്‌സോ നിയമത്തിലാണ് ഭേദഗതി കൊണ്ട് വരുന്നത്. പ്രായപൂർത്തിയാകാത്തവർക്കെതിരായ കുറ്റകൃത്യങ്ങളിൽ എല്ലാം കടുത്ത ശിക്ഷ നൽകുന്നതിന്‍റെ ഭാഗമായാണ് ഭേദഗതി.
പിഞ്ചുകുട്ടികൾക്ക് എതിരെയും പ്രായപൂർത്തിയാകാത്തവർക്കും എതിരേയും കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭ നിയമ ഭേദഗതി കൊണ്ട് വരുന്നത്. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവർക്ക് ഇനി വധശിക്ഷ നൽകും.
ഇതിനായി 2012ലെ പോക്‌സോ നിയമം ഭേദഗതി ചെയ്യാനും ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗം അനുമതി നൽകി. കുട്ടികൾക്ക് നേരെയുള്ള കുറ്റകൃത്യങ്ങൾക്ക് എല്ലാം കടുത്ത ശിക്ഷ നൽകുന്നതിന്‍റെ ഭാഗമായാണ് നിയമഭേദഗതിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കുട്ടികളെ ഉപയോഗിച്ചുള്ള നീലചിത്രങ്ങൾ നിരോധിക്കാനും നിയമഭേദഗതി ശുപാർശ ചെയ്യുന്നു. ഇത്തരം ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതും സോഷ്യൽ മീഡിയ വഴി കൈമാറുന്നതിനും പിഴ ഈടാക്കും.
https://youtu.be/z3Ktuli39sc