അസം ജനതക്ക് വാഗ്ദാനങ്ങൾ നൽകി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാൽ തേയില തൊഴിലാളികൾക്ക് 365 രൂപ ദിവസവേതനം ഉറപ്പാക്കും. സിഎഎ അസമിൽ നടപ്പാക്കില്ല. 5 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. 2000 രൂപ വീട്ടമ്മമാർക്ക് പ്രതിമാസ വരുമാനം ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ അസം ജനതക്ക് രാഹുൽ ഗാന്ധി നല്‍കി. വാഗ്ദാനങ്ങൾ പാലിക്കാത്ത സർക്കാരാണ് അസം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ആര്‍എസ്എസിനും കേന്ദ്രസര്‍ക്കാരിനുമെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. നാഗ്പൂരില്‍ നിന്നുള്ള ശക്തി രാജ്യത്തെ മുഴുവന്‍ നിയന്ത്രിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സംസ്‌കാര വൈവിധ്യത്തെയും ഭാഷകളെയും അക്രമിക്കുകയാണ്. തൊഴിലില്ലായ്മ, കര്‍ഷകപ്രതിഷേധം, പൗരത്വ ഭേദഗതി നിയമം തുടങ്ങി എല്ലാ പ്രതിസന്ധികളും തുടരുന്നു. അസം കൊള്ളയടിക്കപ്പെടുന്നുവെന്ന് തോന്നിയാല്‍ യുവാക്കള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടണമെന്നും കല്ലുകളും ലാത്തികളും കൊണ്ടല്ല സ്‌നേഹം കൊണ്ട് വേണം പോരാട്ടമെന്നും അസമിലെ ദിബ്രുഗഡില്‍ അദ്ദേഹം പറഞ്ഞു.