കണ്ണൂര്‍: റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ സി മോഹനന്‍ മാസ്റ്റര്‍ (69) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചൊക്ലി പാറാൽ പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്കൂളിന് (തട്ടാരത്ത് സ്കൂൾ) സമീപം അനുഗ്രഹയിലായിരുന്നു താമസം.
അഴീക്കോട് ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിന്‍സിപ്പലായും കെഎസ്എസ്പിഎ സംസ്ഥാന കമ്മിറ്റി അംഗം, കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ സെക്രട്ടറി, ജിഎസ്ടിയു മുൻ ജില്ലാ പ്രസിഡന്‍റ്, സർദാർ ചന്ദ്രോത്ത് എഡ്യുക്കേഷൻ റിസർച്ച് ഫൗണ്ടേഷൻ കൺവീനർ, മാഹി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മിറ്റി വൈസ് പ്രസിഡൻറ്, ജയ്ഹിന്ദ് ഫൗണ്ടേഷൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കാടാച്ചിറ കോട്ടൂരിലെ പരേതനായ നാരയണൻ നമ്പ്യാരുടെയും, അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ പ്രീത പി ( റിട്ടേർഡ് മാനേജർ എസ്.പി ഓഫിസ് കണ്ണൂർ). മക്കൾ: നിധിൻ മോഹനൻ (എന്‍ജിനീയർ, ഖത്തർ), ഡോ. നമിത മോഹനൻ (മുംബൈ), മരുമകൾ: ആര്യ (ഖത്തർ), സഹോദരങ്ങൾ: സി സരസ്വതി (കാടാച്ചിറ), ഡോ. സി ഗംഗാധരൻ, തങ്കമണി സി മധുസൂദനൻ (ഹൈദരാബാദ്).
സംസ്കാരം നാളെ (9/12/2022) രാവിലെ 10 മണിക്ക് പാറാലിലെ വീടിന് സമീപം.