കർണാടകയിൽ നിർണായക നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്; വോട്ടെടുപ്പ് നടക്കുന്നത് 15 മണ്ഡലങ്ങളിലേക്ക്; ഝാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Jaihind News Bureau
Thursday, December 5, 2019

Election-India

കർണാടകയിൽ നിർണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്. 15 നിയമസഭാ മണ്ഡങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. അയോഗ്യരാക്കുപ്പെട്ട 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 37 ലക്ഷം വോട്ടർമാർ വിധിയെഴുതും. അധികാരത്തിൽ തുടരണമെങ്കിൽ യദ്യൂരപ്പക്ക് 6 സീറ്റെങ്കിലും വേണം. ഇല്ലെങ്കിൽ കോൺഗ്രസ് ജെഡിഎസ് സർക്കാരിനെ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ച യദ്യൂരപ്പക്ക് അധികാരം നഷ്ടമാവും. ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായതോടെ കൂടുതൽ എംഎൽഎമാരെ രാജിവെപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു.

ഝാർഖണ്ഡിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 20 മണ്ഡലങ്ങളിലേക്ക് ശനിയാഴ്ച്ചയാണ് തെരഞ്ഞെടുപ്പ്. ആകെയുള്ള 81 മണ്ഡലങ്ങളിലെ 13 എണ്ണത്തിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. ആകെ 260 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ജംഷഡ്പൂർ ഈസ്റ്റ്, വെസ്റ്റ്, ചായ് ബസാർ തുടങ്ങിയ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്.