“ബൈ ബൈ ബിജെപി”; കര്‍ണാടക തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡിങ്ങായി ഹാഷ്ടാഗ്

Jaihind Webdesk
Tuesday, May 9, 2023

ബെംഗലുരു: കര്‍ണാടക തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായി ബൈബൈബിജെപി ( #ByeByeBJP ) ഹാഷ്ടാഗ്. 40 ശതമാനം കമ്മീഷൻ സർക്കാരിന് വോട്ടില്ലെന്ന പ്ലക്കാർഡുകളുമായി കര്‍ണാടക ജനങ്ങള്‍ അണി നിരക്കുന്ന വീഡിയോയും ഉൾപ്പെടുത്തിയാണ് ഹാഷ്ടാഗ് പ്രചരിക്കുന്നത്. ‘ബൈ ബൈ ബിജെപി'( #ByeByeBJP ) ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയി കഴിഞ്ഞു.

ട്വിറ്ററില്‍ ട്രെന്‍ഡിങായ #ByeByeBJP രാജ്യം മുഴുവന്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. നിമിഷ നേരംകൊണ്ട് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഹാഷ്ടാഗ് എത്തിക്കഴിഞ്ഞു. നിശബ്ദ പ്രചാരണം കഴിഞ്ഞ് നാളെയാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ്. ഈ സമയത്ത് ബിജെപിക്കുള്ള അവസാന ഷോക്ക് ട്രീറ്റ്മെന്‍റായാണ് സോഷ്യല്‍ ലോകം ഈ ഹാഷ്ടാഗിനെ വിലയിരുത്തുന്നത്.

വിലക്കയറ്റം, ഇന്ധന വില വർധന, പാചകവാതക സിലിണ്ടർ വിലക്കയറ്റം, തൊഴിലില്ലായ്മ, റോഡുകളുടെ ശോച്യാവസ്ഥ, മാലിന്യ പ്രശ്നം, തുടങ്ങിയ പൊതു ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്‍റെ നിശബ്ദ പ്രചാരണ തന്ത്രം.

യുവാക്കളുടെ വലിയ  പങ്കാളിത്തമാണ് ഹാഷ്ടാഗ് പ്രചരണത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് കോണ്‍ഗ്രസിന് വലിയ വിജയ പ്രതീക്ഷയാണ് നല്‍കുന്നത്.