ഉപതെരഞ്ഞെടുപ്പ്: ചവറയില്‍ ഷിബു ബേബി ജോണിനെ സ്ഥാനാർത്ഥിയാക്കാന്‍ ആർഎസ്പി തീരുമാനം

Jaihind News Bureau
Saturday, September 5, 2020

 

തിരുവനന്തപുരം: ചവറ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ആർഎസ്പി സ്ഥാനാർത്ഥിയായി ഷിബു ബേബി ജോണിനെ പാർട്ടി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ഇന്ന്  ചേർന്ന ആർഎസ്പി കേന്ദ്ര കമ്മിറ്റി യോഗം സ്ഥാനാർത്ഥിത്വം അംഗീകരിച്ചു.

പാർട്ടി തീരുമാനം സംബന്ധിച്ച കത്ത് യുഡിഎഫ് ചെയർമാനും കൺവീനർക്കും കൈമാറി. യുഡിഎഫ് യോഗമായിരിക്കും സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊള്ളുക.  യോഗത്തിൽ പ്രൊഫ: ടി.ജെ.ചന്ദ്രചൂഡൻ , എൻ.കെ.പ്രേമചന്ദ്രൻ എം.പി , സെക്രട്ടറി എ.എ.അസീസ്, ബാബു ദിവാകരൻ എന്നിവർ പങ്കെടുത്തു.