ജനക്കൂട്ടം നോക്കിനില്‍ക്കെ ബസ് ജീവനക്കാർ തമ്മിൽ കൂട്ടയടി ; ഒരാള്‍ക്ക് പരിക്ക്

Jaihind Webdesk
Thursday, August 26, 2021

പാലക്കാട് : ചെർപ്പുളശ്ശേരി ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടയടി. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ സ്വകാര്യ ബസ്  ഡ്രൈവറായ ഷഫീഖിന് മർദനമേറ്റു.  ബസ് ജീവനക്കാരായ കുറ്റിക്കോട് സ്വദേശി മുഹമ്മദ് ജസീർ, പനമണ്ണ സ്വദേശി അഫ്‌സൽ എന്നിവരാണ് ഷഫീഖിനെ ലിവർ കൊണ്ടും കൈകൊണ്ടും മർദ്ദിച്ചത്. ഇവർക്കെതിരെ ചെർപ്പുളശ്ശേരി പൊലീസ് വധശ്രമത്തിന് കേസെടുത്തു.