തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ച് ഏഴ് മരണം

Jaihind Webdesk
Tuesday, October 24, 2023


തമിഴ്‌നാട്ടില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് മരണം. കൃഷ്ണഗിരി ദേശീയപാതയില്‍ തിരുവണ്ണാമലയിലാണ് അപകടമുണ്ടായത്. ബംഗ്ലൂരുവിലേക്ക് പോകുകയായിരുന്ന അസം സ്വദേശികള്‍ സഞ്ചരിച്ച കാറിലേക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ബസ് ഇടിച്ച് കയറിയാണ് അപകടം്. മരിച്ചവരില്‍ 6 പേര് അസം സ്വദേശികളും ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണ്. പതിനാല് പേര്‍ക്ക് പരിക്കേറ്റു. പുതുച്ചേരിയില്‍ നിന്ന് ഹോസൂരിലേക്ക് വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.