നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി അപകടം; നിരവധി പേർക്ക് പരിക്ക്

Tuesday, May 10, 2022

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. പള്ളിച്ചൽ പാരൂർക്കുഴിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

തിരുവനന്തപുരത്തുനിന്നും നാഗർകോവിലിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. 30 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. കട അടച്ചിട്ടിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. പ്രദേശവാസികളും പോലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.