കൊച്ചിയില്‍ ‘കല്ലട’ ബസ് മറിഞ്ഞ് ഒരു മരണം; ട്രാഫിക് സിഗ്നല്‍ ഇടിച്ചുതകർത്ത് ബൈക്കിന് മുകളിലേക്ക് മറിഞ്ഞു, നിരവധി പേർക്ക് പരുക്ക്

Jaihind Webdesk
Sunday, June 23, 2024

 

കൊച്ചി: ബംഗളുരുവില്‍ നിന്ന് വർക്കലയിലേക്ക് വന്ന സ്വകാര്യബസ് മറിഞ്ഞ് ഒരു മരണം. ബൈക്കിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബൈക്ക് യാത്രികന്‍ ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. യാത്രക്കാരെ മുഴുവന്‍ പുറത്തെടുത്തു. 12 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടപ്പള്ളി-അരൂർ ദേശീയപാതയില്‍ മാടവനയില്‍ വെച്ചാണ് അപകടമുണ്ടായത്. ട്രാഫിക് സിഗ്നലില്‍ നിർത്താന്‍ ശ്രമിക്കവെ പോസ്റ്റില്‍ ഇടിച്ചതിന് ശേഷം ബസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു. ബസ് സാമാന്യം വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബസ് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ്.