ആന്ധ്രാപ്രദേശിൽ ബസ് മറിഞ്ഞ് എട്ട് മരണം

Jaihind News Bureau
Friday, February 12, 2021

ആന്ധ്രാപ്രദേശിൽ ബസ് മറിഞ്ഞ് എട്ട് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിശാഖപട്ടണം, അനന്തഗിരിക്ക് സമീപം ഡംകുരുവിലാണ് അപകടമുണ്ടായത്. താഴ്ചയിലേക്ക് ബസ് മറിഞ്ഞാതാണ് അപകട കാരണം. സ്വകാര്യ ട്രാവൽസിന്‍റെ വിനോദയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്. 20 അംഗ സംഘമാണ് യാത്ര പോയത്. ഹൈദരാബാദ് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നവർ. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.