ബുംറ പുറത്ത്; ഇന്ത്യ- ശ്രീലങ്ക ഏകദിന പരമ്പരയില്‍ കളിക്കില്ല

Monday, January 9, 2023

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിക്കില്ല. ബി.സി.സി.ഐ ആണ് ഇക്കാര്യമറിയിച്ചത്. പരിക്കിന്‍റെ പിടിയിലായിരുന്ന ബുംറ ദീര്‍ഘകാലത്തെ വിശ്രമത്തിനുശേഷം ശ്രീലങ്കയ്‌ക്കെതിരായ ഏകദിനപരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ ബുംറയെ ടീമിലുള്‍പ്പെടുത്തേണ്ട എന്ന തീരുമാനമാണ് ബി.സി.സി.ഐ കൈക്കൊണ്ടത്. ബൗളിങ്ങില്‍ പൂര്‍ണമായും ശാരീരികക്ഷമത തെളിയിച്ച ശേഷം ബുംറയെ ടീമിലുള്‍പ്പെടുത്തുമെന്നാണ് ബി.സി.സി.ഐ അറിയിച്ചത്.