കാസർഗോഡ് തോക്കുകളും തിരകളും കണ്ടെത്തി

Jaihind News Bureau
Saturday, March 7, 2020

കാസർഗോഡ് തോക്കുകളും തിരകളും കണ്ടെത്തി. തളങ്കര ഹാഷിം സ്ട്രീറ്റിൽ ഉപയോഗശൂന്യമായ തോക്കുകളും തിരകളും കണ്ടെത്തി.

ഓട വൃത്തിയാക്കുന്നതിനിടയിലാണ് 2 നാടൻ തോക്കുകളും 6 തിരകളുമാണ് കണ്ടെത്തിയത്. ഇവയ്ക്ക് 20 വർഷമെങ്കിലും പഴക്കം ഉണ്ടാകും എന്നാണ് പ്രാഥമിക നിഗമനം. ഓട വൃത്തിയാക്കുന്നതിനിടെ തമിഴ്നാട് സ്വദേശികളാണ് തോക്കുകളും തിരകളും കണ്ടെത്തിയത്.

സംഭവത്തില്‍ കാസർഗോഡ് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.