‘നൂറ്റാണ്ടുകളുടെ കഷ്ടപ്പാട് നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തു’; രാജ്യത്തിന്‍റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം ആരെന്ന് ജനത്തിനറിയാമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, July 15, 2021

ന്യൂഡല്‍ഹി:  രാജ്യത്തെ ദുരിതപൂര്‍ണമായ അവസ്ഥയിലെത്തിച്ചതില്‍ കേന്ദ്രസര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. നൂറ്റാണ്ടുകളുടെ കഷ്ടപ്പാട് കൊണ്ട് പടുത്തുയര്‍ത്തിയതാണ് നിമിഷനേരം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇന്ത്യയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണക്കാര്‍ ആരാണെന്ന് ജനത്തിന് അറിയാമെന്നും രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു.

വാക്‌സിന്‍ ക്ഷാമം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. വാക്സിന്‍ ക്ഷാമം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ പരാമര്‍ശിക്കുന്ന  ഹാഷ് ടാഗുകള്‍ക്കൊപ്പമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.