നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് അപകടം ; ഒരാള്‍ മരിച്ചു

Jaihind Webdesk
Saturday, June 5, 2021

പത്തനംതിട്ട :  കോന്നിയില്‍ നിര്‍മ്മാണത്തിലിരുന്ന വീട് തകർന്നുവീണ് ഒരാള്‍ മരിച്ചു. കോണ്‍ക്രീറ്റ് മേല്‍ക്കൂരയുടെ തട്ട് പൊളിക്കുന്നതിനിടെയായിരുന്നു അപകടം. ഭിത്തിക്കും മേൽക്കൂരയ്ക്കുമിടയിൽപ്പെട്ട നിർമ്മാണ തൊഴിലാളിയാണ് മരിച്ചത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.