ബഫർ സോൺ; കേരള സർക്കാറിൻ്റെ കർഷക വിരുദ്ധ നിലപാടാണ് വിഷയം രൂക്ഷമാക്കിയത്; രമേശ് ചെന്നിത്തല

Jaihind Webdesk
Monday, December 19, 2022

കൊച്ചി: കേരള സർക്കാറിൻ്റെ കർഷക വിരുദ്ധ നിലപാടാണ് ബഫർ സോൺ വിഷയം രൂക്ഷമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാർ കൃത്യമായി മാനുവൽ സർവ്വെ നടത്തണമെന്നും ഇരകൾക്കൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബഫർ സോൺ വിഷയത്തിൽ സമരരംഗത്തുള്ളവർക്കൊപ്പം യു.ഡി.എഫ് ഉണ്ടാവുമെന്നും നിലവിലെ റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചാൽ അത് കർഷകരോടുള്ള കൊലച്ചതിയായി മാറുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.