ബഫർ സോൺ വിഷയം വഷളാക്കിയത് വനംമന്ത്രി; എകെ ശശീന്ദ്രനെ പുറത്താക്കണം; വി.ഡി സതീശൻ

Jaihind Webdesk
Friday, January 6, 2023

കോട്ടയം: വനംമന്ത്രി എ കെ ശശീന്ദ്രനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബഫർ സോൺ വിഷയം വഷളാക്കിയത് എ.കെ ശശീന്ദ്രനാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വകുപ്പിൽ നടക്കുന്നത് എന്താണെന്ന് മന്ത്രിയ്ക്ക് മനസിലാകുന്നില്ലന്നും. ബഫർ സോൺ വിഷയം ശരിയായ രീതിയിൽ സർക്കാർ പഠിക്കുന്നില്ലന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അതേസമയം എ കെ ശശീന്ദ്രൻ കക്ഷി നേതാവ് എന്ന നിലയിൽ തുടരട്ടേ എന്നാണെങ്കിൽ വിശ്രമത്തിനും വിനോദത്തിനും പറ്റിയ വകുപ്പ് നൽകണമെന്നും വി ഡി സതീശൻ പറഞ്ഞു. ബഫർ സോൺ വിഷയത്തിൽ എയ്ഞ്ചൽവാലി പമ്പാവാലിയിലെ പ്രദേശവാസികൾ നടത്തിയ ജനകീയ സദസ്സിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.