‘വന്യജീവി ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടപടി സ്വീകരിക്കണം; ബഫർ സോണ്‍ ആശങ്കകള്‍ പരിഹരിക്കണം’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, February 13, 2023

 

വയനാട്: വന്യജീവി ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍ സോണ്‍ ആശങ്കകള്‍ പരിഹരിക്കണമെന്നും രാഹുല്‍ ഗാന്ധി. വയനാട് മെഡിക്കൽ കോളേജിൽ വേണ്ടത്ര സൗകര്യമില്ലാത്തതുകൊണ്ടാണ് കർഷകനായ തോമസിന് മരണം സംഭവിച്ചത്. മെഡിക്കൽ കോളേജ് വികസനത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മണ്ഡലപര്യടനം പൂർത്തിയാക്കി വയനാട് മീനങ്ങാടിയിൽ നടത്തിയ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി അധ്യക്ഷത വഹിച്ചു.