‘നിലവിലെ സാമ്പത്തിക സ്ഥിതിയെപ്പറ്റി പഠിക്കാതെ അവതരിപ്പിച്ച ബജറ്റ് ; സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ യാതൊരു നടപടിയുമില്ല’ : പി ചിദംബരം | Video

ന്യൂഡല്‍ഹി : ദൈർഘ്യമേറിയ ബജറ്റിലൂടെ എന്ത് സന്ദേശമാണ് ധനമന്ത്രി നൽകിയതെന്ന് വ്യക്തമായില്ലെന്ന് മുൻ കേന്ദ്ര ധനമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാൻ ഒരു നടപടിയും ബജറ്റിൽ ഉൾപ്പെട്ടില്ല. നിലവിലെ പദ്ധതികൾ വൻ പരാജയം ആയിരിക്കെയാണ് പുതിയ പദ്ധതികൾ. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി പഠിക്കാതെയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത് എന്നും പി ചിദംബരം.

രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ് രാജ്യത്തെ യഥാർത്ഥ സ്ഥിതിഗതികളെ അഭിമുഖീകരിക്കാത്തതാണെന്ന് ചിദംബരം പറഞ്ഞു. ബജറ്റ് നൽകുന്ന സന്ദേശം എന്താണെന്ന് വ്യക്തമല്ല. നിലവിൽ രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. അതിൽ നിന്നും കരകയറാൻ ഒരു ഘടകങ്ങളും ബജറ്റിൽ ഉൾക്കൊള്ളിച്ചില്ല.

ബജറ്റിൽ പറയുന്ന പുതിയ പദ്ധതികൾ പലതും ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതാണ്. പഴയ പദ്ധതികൾ തന്നെ പരാജയമായാ സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനങ്ങള്‍ എന്നതും ശ്രദ്ധേയം. നിക്ഷേപങ്ങളിലെ വൈവിധ്യമായില്ലായ്മ സാധാരണക്കാരനെയും ധനികനെയും കൂടുതൽ ദുരിതത്തിലാക്കും എന്നും പി ചിദംബരം പറഞ്ഞു. നിലവിലെ സാമ്പത്തിക വ്യവസ്ഥിതിയിൽ സാമ്പത്തിക ഉപദേഷ്ടാവ് പോലും സന്തുഷ്ടൻ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

P. ChidambaramUnion Budget 2020
Comments (0)
Add Comment