‘ഫെഡറൽ വികസന തത്വങ്ങളെ തകർക്കുന്ന നടപടികൾ നിറഞ്ഞ ബജറ്റ്’: കൊടിക്കുന്നിൽ സുരേഷ് എം പി

Jaihind News Bureau
Saturday, February 1, 2025

ന്യൂ ഡൽഹി : ഫെഡറൽ വികസന തത്വങ്ങളെ തകർക്കുന്ന നടപടികൾ നിറഞ്ഞ ബജറ്റെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പറഞ്ഞു. കേന്ദ്രസർക്കാർ അവതരിപ്പിച്ച 2025 വർഷത്തെ ബജറ്റ് രാജ്യത്തിന്‍റെ പൊതുസമൂഹത്തിനും ഉദ്ദേശിച്ച വികസന ലക്ഷ്യങ്ങൾക്കും നിരാശയുണ്ടാക്കുന്നതാണ്. സാധാരണക്കാരനായ പൗരന് ഏറെ പ്രതീക്ഷയേകിയിരിക്കേണ്ട ബജറ്റിൽ അന്തസ്സില്ലാത്ത വാഗ്ദാനങ്ങളും മുൻഗണനകളില്ലാത്ത പ്രഖ്യാപനങ്ങളുമാണ് നിറഞ്ഞിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പല മേഖലകളിലും പ്രഖ്യാപിച്ച തുകകൾ പര്യാപ്തമല്ല. രാഷ്ട്രീയപ്രേരിതമായ പരിഗണനകളാൽ കേരളം അടക്കം പ്രതിപക്ഷഭരണത്തിലുള്ള സംസ്ഥാനങ്ങൾക്ക് നീതി ലഭിച്ചില്ല. അർഹമായ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ട സഹായങ്ങൾ ഒഴിവാക്കപ്പെട്ടതായും, കർഷകരും അഗതി ബാധിതരും തൊഴിലാളികളും തങ്ങളെ വെറുതെയാക്കിയ സർക്കാരിന്‍റെ സമീപനത്തോട് അതൃപ്തരാണെ’ന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. ഒപ്പം റെയിൽവേ, തൊഴിൽ മേഖല, അസംഘടിത മേഖലയിലെ തൊഴിലാളികൾ, ക്ഷീര കർഷകർ, പെൻഷൻപദ്ധതികൾ, അങ്കൻവാടി, ആരോഗ്യവും വിദ്യാഭ്യാസവും എന്നിവയെല്ലാം ബജറ്റിൽ അവഗണിക്കപ്പെട്ടതായും കൊടുക്കുന്നിൽ സുരേഷ് പറഞ്ഞു.