ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

Jaihind Webdesk
Friday, March 29, 2019

ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. നാല് സൈനികർക്ക് പരിക്കേറ്റു. ബദ്ഗാമിലെ സുത്‌സു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. പുലർച്ചെ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലിനിടെ ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് വെടിവെപ്പുണ്ടാവുകയായിരുന്നു. തുടർന്ന് സേന തിരികെ വെടിവച്ചു. ഈ ഏറ്റുമുട്ടലിനിടെയാണ് രണ്ട് ഭീകരരെ വധിച്ചത്. സൈനികർക്ക് ആർക്കും പരിക്കില്ല. സ്ഥലത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ തെരച്ചിൽ തുടരുകയാണ്. ഇന്നലെയും ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റു മുട്ടൽ നടന്നിരുന്നു. ഷോപ്പിയാനിൽ സിആർപിഎഫുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരിൽ നിന്ന് സുരക്ഷാസേന ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

teevandi enkile ennodu para