ദീപാവലിക്കുപോലും ശമ്പളമില്ല; ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ തൊഴിലാളികള്‍ പണിമുടക്കിലേക്ക്; പ്രധാനമന്ത്രിയുടെ വീടിന് മുന്നില്‍ കുത്തിയിരിക്കും

Jaihind Webdesk
Thursday, October 10, 2019

മാസങ്ങളായി ശമ്പളിമില്ല. ദീപാവലിയായിട്ടും ശമ്പളം കിട്ടുമെന്ന കാര്യത്തില്‍ ഉറപ്പില്ല. രാജ്യത്തെ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ നിലവിലെ അവസ്ഥ പരിതാപകരമാണ്. അതോടെ തൊഴിലാളികള്‍ രാജ്യവ്യാപക പണിമുടക്ക് നടത്താനൊരുങ്ങുന്നു. ശമ്പളം ലഭിച്ചില്ലെങ്കില്‍ ദീപാവലിക്ക് ശേഷം പണിമുടക്കാനാണ് തൊഴിലാളികളുടെ തീരുമാനം. ആഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തിലെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് പൊതുമേഖലാ കമ്പനികളുടെ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ദീപാവലിക്ക് മുന്നോടിയായിട്ടും ഇത്തരം നപടികള്‍ ശരിയാണോ? തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ വെറുതെയിരിക്കില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ ഞങ്ങള്‍ സമരം നടത്തും’ എം.ടി.എന്‍.എല്‍ യൂണിയന്‍ കണ്‍വീനര്‍ പറഞ്ഞു. ഇരു കമ്പനികളും പുനരുദ്ധീപിക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അറിയേണ്ടതുണ്ടെന്ന് ബി.എസ്.എന്‍.എല്‍ യൂണിയന്‍ നേതാവ് കെ.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഇരുകമ്പനികളിലെയും തൊഴിലാളികള്‍ ഒക്ടോബര്‍ 10 നും 16 നും മുംബൈ, ന്യൂദല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ബി.എസ്.എന്‍.എല്ലും എം.ടി.എന്‍.എല്ലും അടച്ചു പൂട്ടാന്‍ ധനമന്ത്രാലയം ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.