കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി ; വന്‍ ആക്രമണം ഒഴിവായതായി ബിഎസ്എഫ്

Monday, August 9, 2021

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. ഒളിത്താവളത്തില്‍ നിന്ന് എകെ 47 തോക്കുകളും ചൈനീസ് പിസ്റ്റളും തിരകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. ഇതോടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്‍പായി ഒരു വലിയ ആക്രമണം ഒഴിവായതായി ബിഎസ്എഫ് അറിയിച്ചു.

പൂഞ്ചിലെ സംഗഡ് ഗ്രാമത്തിലെ വനമേഖലയില്‍ ആര്‍ആര്‍, എസ്ഒജി പൂഞ്ച് എന്നിവയുമായി സഹകരിച്ച് ബിഎസ്എഫിന്‍റെ സംയുക്ത പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഇതിനിടയില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ കിഷ്ത്വാറില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തീവ്രവാദ പ്രവര്‍ത്തനത്തില്‍ ജമ്മു-ഇ-ഇസ്ലാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഞായറാഴ്ച റെയ്ഡുകള്‍ നടത്തിയിരുന്നു. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസിലാണ് കശ്മീരിലെ 10 ജില്ലകളിലേയും ജമ്മുവിലെ നാല് ജില്ലകളിലെയും 56 സ്ഥലങ്ങളില്‍ എന്‍ഐഎയും പോലീസും സിആര്‍പിഎഫും സംയുക്തമായി റെയ്ഡ് നടത്തിയതെന്ന് എന്‍ഐഎ വക്താവ് അറിയിച്ചു.