
തിരുവനന്തപുരം: പിഎം ശ്രീ ഇടനില വിവാദത്തില്‍ പ്രതിപക്ഷ ആക്ഷേപം ശരിവെച്ച് മന്ത്രി ആര്‍ ബിന്ദു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തമാണ് ബ്രിട്ടാസ് നിര്‍വഹിച്ചത്. അതിനെ പോസിറ്റീവ് ആയി മാത്രം കണ്ടാല്‍ മതിയെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
പിഎംശ്രീ പദ്ധതിയില്‍ കേന്ദ്രത്തിനും കേരളത്തിനുമിടയില്‍ പാലമായത് ജോണ്‍ ബ്രിട്ടാസ് എംപിയെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ പാലമായി വര്‍ത്തിച്ചത് പ്രിയസുഹൃത്ത് ജോണ്‍ ബ്രിട്ടാസാണ്. അതില്‍ അദ്ദേഹത്തോട് നന്ദിയുണ്ട്. സംസ്ഥാനത്തിനകത്തെ മുന്നണിയിലെ തര്‍ക്കം കാരണമാണ് നിലവില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്. അതിന് പരിഹാരം തേടിയാണ് ബ്രിട്ടാസും കേരള സര്‍ക്കാരിലെ ഒരു മന്ത്രിയും എന്നെ കാണാനെത്തിയത്. എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്.