ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലെ 24 ഇന്ത്യക്കാരെയും മോചിപ്പിച്ചു

Jaihind Webdesk
Thursday, August 15, 2019

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലിലെ 24 ജീവനക്കാരെയും മോചിപ്പിച്ചു. മൂന്ന് മലയാളികൾ ഉൾപ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇവർ ഉടൻ നാട്ടിൽ മടങ്ങിയെത്തുമെന്ന് ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അറിയിച്ചതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു.

കാസർകോട് സ്വദേശി പി പ്രജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി കെ.കെ. അജ്‌മൽ, ഗുരുവായൂർ സ്വദേശി റെജിൻ എന്നിവരാണ് കപ്പലിലുള്ള മലയാളികൾ. കഴിഞ്ഞമാസം ജൂലൈ 4 നാണ് ഗ്രേസ് 1 എണ്ണക്കപ്പൽ ബ്രിട്ടൻ ജിബ്രാൾട്ടർ കടലിടുക്കിൽവെച്ച് പിടിച്ചെടുത്തത്.