ടിപ്പർ ഉടമകളില്‍ നിന്ന് കൈക്കൂലി; മൂന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെന്‍ഷന്‍

Monday, February 13, 2023

കോട്ടയം: കോട്ടയത്ത് ടിപ്പർ ലോറി ഉടമകളിൽ നിന്നും കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ട്രാൻസ്പോർട്ട് കമ്മീഷണർ സസ്പെൻഡ് ചെയ്തു. കോട്ടയം തെള്ളകത്ത് എൻഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർമാരായ ഷാജൻ ബി, അജിത് ശിവൻ, അനിൽ എം.ആർ എന്നിവർക്കെതിരെയാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ നടപടി.

വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മൂവരെയും സസ്പെൻഡ് ചെയ്തത്. ലോറി ഉടമകളിൽ നിന്നും ഗൂഗിൾ പേവഴി ആറരലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. മൂന്ന് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കോട്ടയം വിജിലൻസ് യൂണിറ്റ് സംഭവത്തിൽ കേസെടുത്തു.