തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ ഒരുങ്ങി എ.കെ.ശശീന്ദ്രന് വിഭാഗം.എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറിന് രേഖാമൂലം പരാതി നല്‍കാനാണ് ശശീന്ദ്രന് വിഭാഗത്തിന്റെ നീക്കം. ഇതില്‍ ശരത് പവാറിന്റെ നിലപാട് നിര്‍ണായകമാകും. പരാതിയെ അവഗണിച്ച് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം വീണ്ടും എന്‍സിപി ദേശീയ നേതൃത്വം മുന്നോട്ടുവച്ചാല്‍ മുഖ്യമന്ത്രി അതിനെ അവഗണിക്കുമോ എന്നതും എന്‍സിപി നേതൃത്വത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.അതെസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ തോമസ് കെ.തോമസ് മന്ത്രി ആകാന്‍ സാധ്യതയില്ല എന്നാണ് സിപിഎം കേന്ദ്രങ്ങള്‍ പറയുന്നത്.