മുന്‍ എം.പി ചെങ്ങറ സുരേന്ദ്രനെ സി.പി.ഐയില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് സസ്‌പെന്‍ഡ് ചെയ്തത്. സി.പി.ഐ കൊല്ലം ജില്ലാ കൗണ്‍സിലിന്റേതാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ചെങ്ങറ സുരേന്ദ്രനെ പുറത്താക്കിയതായി കൊല്ലം ജില്ലാ സെക്രട്ടറി പി.എസ്. സുപാല്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് ചെങ്ങറ സുരേന്ദ്രനെതിരെ നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ എക്‌സിക്യുട്ടീവ് യോഗം വിളിച്ചു ചേര്‍ക്കാന്‍ ബിനോയ് വിശ്വം നിര്‍ദ്ദേശം നല്‍കി. സി.പി.ഐ കൊല്ലം ജില്ലാ കൗണ്‍സിലില്‍ ഈ പരാതി ചര്‍ച്ച ചെയ്തു. ചെങ്ങറ സുരേന്ദ്രന്‍ കഴിഞ്ഞ യോഗത്തില്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.
മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തത് കൈക്കൂലിക്കേസിലാണ്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി അംഗമായിരിക്കെ ദേവസ്വം വക സ്‌കൂളില്‍ മകള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് കണ്ണൂര്‍ സ്വദേശിയില്‍നിന്ന് 20 ലക്ഷം രൂപ വാങ്ങിക്കുകയും എന്നാല്‍ ജോലി നല്‍കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നാണ് സുരേന്ദ്രനെതിരായ പരാതി. സിപിഐ സംസ്ഥാന സെക്രട്ടറിക്ക് ബിനോയ് വിശ്വത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായത്.