BREAST MILK ICECREAM| മുലപ്പാലിന്റെ രുചിയില്‍ ഐസ്‌ക്രീം; ന്യൂയോര്‍ക്കില്‍ വൈറലായി ഓഡ്‌ഫെല്ലോസിന്റെ പുതിയ പരീക്ഷണം

Jaihind News Bureau
Friday, August 8, 2025

 

ന്യൂയോര്‍ക്ക്: ബ്രൂക്ക്‌ലിനിലെ പ്രശസ്തമായ ഐസ്‌ക്രീം കമ്പനിയായ ഓഡ്‌ഫെല്ലോസ് ഐസ്‌ക്രീം കോ.(OddFellows Ice Cream Co.) പുറത്തിറക്കിയ മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം ന്യൂയോര്‍ക്കില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുക്കയാണ്. ബ്രൂക്ക്‌ലിനിലെ ഡംബോ നെയ്ബര്‍ഹുഡിലുള്ള ഈ കമ്പനി, പരിമിതമായ അളവില്‍ മാത്രമാണ് ഈ സവിശോഷമായ ഐസ്‌ക്രീം അവതരിപ്പിച്ചത്. ‘ബ്രെസ്റ്റ് മില്‍ക്ക്’ (Breast Milk) എന്ന പേരില്‍ ഇറക്കിയ ഈ ഉത്പന്നം കൗതുകമുണര്‍ത്തിയതോടെ, വാട്ടര്‍ സ്ട്രീറ്റിലെ ഔട്ട്ലെറ്റിന് മുന്നില്‍ ഐസ്‌ക്രീം നുണയാന്‍ ആളുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഐസ്‌ക്രീം യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ മുലപ്പാല്‍ ഉപയോഗിച്ചല്ല ഉണ്ടാക്കുന്നത്. പകരം, മുലപ്പാലില്‍ സാധാരണയായി കാണുന്ന ഒരു പോഷക സപ്ലിമെന്റായ ലിപ്പോസോമല്‍ ബോവൈന്‍ കൊളസ്ട്രം (lipoosmal bovine colostrum) ആണ് ഇതില്‍ ചേര്‍ത്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പരിചിതവും അതേസമയം അപ്രതീക്ഷിതവുമായ ഒരു രുചി അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ ഫ്‌ലേവര്‍ അവതരിപ്പിച്ചത്. മെനുവില്‍ ഈ ഓപ്ഷന്‍ കണ്ടപ്പോള്‍ പലരും അമ്പരന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.