യുഎഇയിലെ കൊവിഡ് മരണം ആയിരം കടന്നു ; വീണ്ടും ഒരുദിനം 15 മരണം ; രോഗമുക്തി നിരക്ക് ഉയര്‍ന്നത് ആശ്വാസകരം

Jaihind News Bureau
Saturday, February 13, 2021

ദുബായ് : യുഎഇയില്‍ ശനിയാഴ്ചയും കൊവിഡ് മരണം 15 ആയി ഉയര്‍ന്നു. ഇതോടെ രാജ്യത്ത് ഇതുവരെ മരിച്ച രോഗികളുടെ എണ്ണം 1001 ആയി. അതേസമയം, പ്രതിദിന രോഗികളുടെ എണ്ണത്തില്‍ യുഎഇയില്‍ ശനിയാഴ്ച കുറവ് വന്നു.

2631 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ, ആകെ കേസുകള്‍ 3,45,605 ആയി. അതേസമയം, 3589 പേര്‍ക്ക് രോഗമുക്തി നിരക്ക് ലഭിച്ചു. ആകെ 3,26,780 പേര്‍ക്ക് ഇതുവരെ രോഗമുക്തി കിട്ടി. ഇതോടെ, ആശൂപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 17,824 ആയി കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച 21,407 പേര്‍ രാജ്യത്ത് ചികിത്സയില്‍ ഉണ്ടായിരുന്നു. ഒരാഴ്ച കൊണ്ട്, മൂവായിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് രോഗം ഭേദമായി.