ദുബായ് : കേന്ദ്രമായ ഫ്‌ളൈദുബായ് വിമാനക്കമ്പനി കേരളം ഉള്‍പ്പടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഏപ്രില്‍ 15 മുതലുള്ള യാത്രക്കായി ആരംഭിച്ച, വിമാന ടിക്കറ്റ് ബുക്കിങ് വേണ്ടെന്ന് വെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ടിക്കറ്റ് ബുക്കിങ് തല്‍ക്കാലം നിര്‍ത്തിവെയ്ക്കാനാണ് തീരുമാനം. എന്നാല്‍, ഇതുസംബന്ധിച്ച കാരണം വ്യക്തമല്ല.
കേരളത്തിലെ കൊച്ചി, കോഴിക്കോട് ഉള്‍പ്പടെ, ഇന്ത്യയിലെ ഏഴ് നഗരങ്ങളിലേക്കാണ് സര്‍വീസിന് , ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നത്. ഇപ്രകാരം, ഫ്‌ളൈ ദുബായിയുടെ പ്രത്യേക സര്‍വീസാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് മാത്രം യാത്രക്കാരെ കൊണ്ടു പോകാനായിരുന്നു തീരുമാനം. തിരിച്ചുള്ള യാത്രയ്ക്കായി, വിമാനത്തില്‍ ആളുകളെ കയറ്റാതെ മടങ്ങി വരാനായിരുന്നു പദ്ധതി.
ഇപ്രകാരം, ഫ്‌ളൈ ദുബായ് വെബ്‌സൈറ്റ് വഴിയും ട്രാവല്‍ എജന്‍സികള്‍ വഴിയും ബുക്കിങ് ആരംഭിച്ചിരുന്നു. ഇപ്രകാരം, ഒരു ദിശയിലേക്കുളള യാത്രയ്ക്ക്, 1800 ദിര്‍ഹം വരെ ( ഏകദേശം 38,000 രൂപ ) ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നു. കോവിഡ് കാലത്ത് , സാമ്പത്തിക തകര്‍ച്ച നേരിട്ട പ്രവാസി മലയാളികള്‍ വരെ, ഇപ്രകാരം അടിയന്തര ആവശ്യങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ചെയ്തിരുന്നു. ഇവര്‍ക്കും ഇനി പണം തിരികെ കൊടുക്കേണ്ടി വരും. അതേസമയം, ഇന്ത്യയിലേക്ക് പറക്കാന്‍ അനുതി ലഭിക്കില്ലെന്ന കാരണമാകാം , തുടങ്ങി വെച്ച ടിക്കറ്റ് ബുക്കിങ് അടിയന്തരമായി അവസാനിപ്പിക്കാന്‍ തയ്യാറായത്. ഇതുസംബന്ധിച്ച സന്ദേശം ചിലര്‍ക്ക് ലഭിച്ചതായും അറിയുന്നു.