അബുദാബി : ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികളായ താമസക്കാർക്കും സ്വദേശികൾക്കും വൻ ഇളവുകളുമായി അബുദാബി വൻ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ഇതനുസരിച്ച് , അബുദാബിയിൽ വാഹനങ്ങൾക്ക് ടോൾ സൗജന്യമാക്കി . കമ്പനി വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് രജിസ്ട്രേഷൻ ഫീസ് വേണ്ട എന്ന് തീരുമാനിച്ചു. കോവിഡ് 19 മൂലമുള്ള പ്രത്യേക സാമ്പത്തിക അവസ്ഥ മനസിലാക്കിയാണ് അബുദാബി ഗവർമെന്റ് ഇക്കാര്യങ്ങൾ അറിയിച്ചത്. വിശദ വിവരങ്ങൾ ചുവടെ:-