ചവറയില്‍ സിപിഎമ്മിന്‍റെ മുഖംരക്ഷിക്കല്‍ നടപടി ; പ്രവാസിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

Jaihind Webdesk
Saturday, September 25, 2021

കൊല്ലം : ചവറയില്‍ പാർട്ടി ഫണ്ട് നൽകാത്തതിന് പ്രവാസി നിക്ഷേപകന്‍റെ കണ്‍വന്‍ഷന്‍ സെന്‍ററിൽ കൊടികുത്തുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെയാണ് സസ്‌പെന്‍ഡ് ചെയ്യത്. സിപിഎം കൊല്ലം ജില്ലാ അവൈലബിള്‍ സെക്രട്ടേറിയേറ്റിന്‍റേതാണ് തീരുമാനം. ബിജുവിന്‍റെ നടപടി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായാണ് വിലയിരുത്തല്‍.