തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യപ്ലാന്‍റ് തീപിടുത്തത്താല്‍ പുകഞ്ഞ് കൊച്ചി വീര്‍പ്പുമുട്ടാന്‍ തുടങ്ങി 10 ദിവസം. എന്നാല്‍ മലയാള സിനിമ, തങ്ങളുടെ ലോകമായി കരുതുന്ന കൊച്ചിയിലെ ഈ പ്രശ്‌നത്തില്‍ ആഗോള കാര്യങ്ങളില്‍ പോലും ഇടപെടുന്ന താരങ്ങള്‍ക്ക് മിണ്ടാട്ടമില്ല. വിരലിലെണ്ണാവുന്ന സിനിമ താരങ്ങള്‍ മാത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത് . സാംസ്‌കാരിക നായകരും സിനിമ താരങ്ങളും സ്വന്തം നാട്ടില്‍ ഇത്ര വലിയ ദുരന്തം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധം കനക്കുകയാണ്.
‘ദയവായി എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് സുരക്ഷിതരായിരിക്കുക’ എന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് കമന്‍റുമായി എത്തിയത്. ഇനി കിറ്റിനല്ല, പുരോഗതിക്ക് വോട്ട് ചെയ്യണം, #after8days , ഇനിയും ഈ സര്‍ക്കാരിന് വോട്ട് ചെയ്യരുത് , ഇത്രയും ദിവസങ്ങള്‍ ഉറങ്ങിപ്പോയോ തുടങ്ങിയ കമന്‍റുകളാണ് കൂടുതലും.
അനാവിശ്യമായി പുറത്ത് പോകരുത്, വ്യായാമം, നടത്തം എന്നിവ ഒഴിവാക്കണം, മാസ്‌ക് ധരിക്കണം, പുകവലിക്കരുത്, ഇന്‍ഹെയിലര്‍, ഗുളികകള്‍ പോലുള്ളവ കൈയെത്തും ദൂരത്ത് സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തിയ
പൊതുജനങ്ങള്‍ക്കുള്ള ഉപദേശം എന്ന പേപ്പര്‍ കട്ടിങ്ങാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്.
അതേസമയം ബ്രഹ്‌മപുരം തീപിടിത്തത്തെ ന്യായീകരിക്കുന്നവരെ പരിഹസിച്ച് പോസ്റ്റിട്ടിരിക്കുകയാണ് രമേഷ് പിഷാരടി.
കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ
പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സിനോട് അനുതാപമാണെന്നും കൊച്ചിയില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് അഥവാ ‘പൊ ക’ യാണെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
രമേഷ് പിഷാരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പൊളിറ്റിക്കല്‍
കറക്റ്റ്‌നെസ്സ് അഥവാ ‘പൊ ക’
ബ്രഹ്‌മപുരത്ത് തീ
അണയ്ക്കാന്‍ ശ്രമിക്കുന്ന പൊതുപ്രവര്‍ത്തകരോടും സന്നദ്ധ സംഘടനകളോടും എനിക്ക് ആദരവുണ്ട്.??
അഗ്‌നിശമന സേനാംഗങ്ങളോടും അവരുടെ ജീവന്‍ പണയം വച്ചുള്ള ശ്രമങ്ങളോടും എനിക്ക് ആദരവുണ്ട് ??
എന്നാല്‍
അനുതാപമുള്ളത്
കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ
പൊളിറ്റിക്കല്‍
കറക്റ്റ്‌നെസ്സിനോടാണ്.??
തീപിടിത്തത്തെ തുടര്‍ന്നുള്ള പുകയില്‍ കൊച്ചി നഗരം വീര്‍പ്പുമുട്ടുമ്പോള്‍ സാംസ്‌കാരിക നായകരൊന്നും പ്രതികരിക്കാത്തതിനെ അതിരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് സിനിമ താരം ഹരീഷ് പേരടി.
“കൊച്ചിയിലെ ആകാശം മാലിന്യപുകകൊണ്ട് കറുത്തിരുണ്ടിട്ട് ഒമ്പത് ദിവസം കഴിഞ്ഞു..ഒരു സാംസ്‌കാരിക നായിക്കും കുര പോയിട്ട് ഒരു മൂളക്കം പോലുമില്ല…ഉടമസ്ഥരുള്ള സാംസ്‌കാരിക നായിക്കളെ..നിങ്ങള്‍ അവരുടെ തീട്ടം തിന്ന് സുഖമായി ഉറങ്ങിക്കോളു…ശുഭ മാലിന്യരാത്രി…പക്ഷെ ആരൊക്കെ കല്ലെടുത്ത് എറിഞ്ഞാലും ഉടമസ്ഥരില്ലാത്ത ഞങ്ങള്‍ തെരുവ് നായിക്കള്‍ അനിതിക്കെതിരെ കുരച്ചുകൊണ്ടെയിരിക്കും…തെരുവുകള്‍ മുഴുവന്‍ ആര്‍ക്കും വേണ്ടാത്തവന്‍റെ കുരകൊണ്ട് മുഴങ്ങട്ടെ” എന്നാണ് താരത്തിന്റെ പോസ്റ്റ്.