ബ്രഹ്മപുരം തീപിടിത്തം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം; കൊച്ചി കോർപ്പറേഷനിലേക്ക് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാർച്ച്

Jaihind Webdesk
Monday, March 6, 2023

 

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ടും മാലിന്യത്തിൽ നിന്ന് പോലും അഴിമതി നടത്തുന്ന കൊച്ചി കോർപ്പറേഷനും സിപിഎമ്മിനുമെതിരെയും എറണാകുളം ഡിസിസിയുടെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷനിലേക്ക് മാർച്ച് നടത്തി. ബെന്നി ബെഹന്നാൻ എംപി മാർച്ച് ഉദ്ഘാടനം ചെയ്തു.

മാലിന്യപ്ലാന്‍റിലെ കരാർ അടക്കമുള്ളവയിൽ വൻ അഴിമതിയാണ് നടന്നതെന്നും അഴിമതിക്കാരെ കോർപ്പറേഷൻ ഭരണസമിതി സംരക്ഷിക്കുകയാണെന്നും ബെന്നി ബെഹന്നാൻ എംപി പറഞ്ഞു. ബ്രഹ്മപുരത്ത് ഇത്രയും വലിയ തീപിടിത്തം ഉണ്ടായത് ദുരൂഹമാണെന്നും ഇതു സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ദീപ്തി മേരി വർഗീസ്, കെ.പി ധനപാലൻ, ഡൊമിനിക്ക് പ്രസന്‍റേഷൻ തുടങ്ങിയവർ സംസാരിച്ചു.