പാർട്ടി ഓഫീസില്‍ ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം അറസ്റ്റില്‍

Monday, April 29, 2024

 

കോഴിക്കോട്: സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ആൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആൺകുട്ടിയുടെ പരാതിയെ തുടർന്ന് ലൈംഗികാതിക്രമം നടത്തിയതിന് സിപിഎം പ്രവർത്തകനെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെയാണ് (38) കൊയിലാണ്ടി പോലീസ് കസ്റ്റഡിയിൽ എടുത്തത്. തിരഞ്ഞെടുപ്പ് ദിവസം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് കേസിനാസ്പ‌ദമായ സംഭവം നടന്നത്. ചിങ്ങപുരത്ത് സിപിഎം ഓഫീസിനുള്ളിൽ ആളില്ലാത്ത സമയം ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി.